
ലഹരി പൂത്തൊരു വേദനയില്‍
ആ പുകച്ചുരുള്‍ കൂട്ടിലെ ഗത്ഗദത്തില്‍
സ്നേഹമില്ലകാട്ടിലെ കുഞ്ഞിരയായ്
വെട്ടയാടുമ നൊമ്പരത്തേന്‍
ഇന്നുനിന്‍ ദുഖങ്ങള്‍ ഒക്കെയും നിന്‍റെയത്രെ
എന്‍റെ ദുഖങ്ങള്‍ ഒക്കെയും എന്‍റെയത്രെ
നിന്‍റെ ദുഖങ്ങള്‍ എന്‍റെ ആയോരാ നിമിഷങ്ങളത്രേ എന്‍റെ സ്വന്തം ..
പ്രേമമേ നിന്‍റെ ലഹരിയെത്ര മധുരം
പ്രേമമേ നിന്‍റെ ലഹരിയെത്ര മധുരം
നിന്‍റെ ആഴങ്ങളില്‍ എത്ര ചാപിള്ളകള്‍
പൊന്‍കിനാവിന്‍ ശവങ്ങളെത്ര
ഒരു നിമിഷം കൂടെ നീ നിന്നുവെങ്കില്‍
അതില്‍ പാതി സ്നേഹത്തില്‍ അലിഞ്ഞുവെങ്കില്‍
ഒരു നിമിഷം കൂടെ നാം കാത്തുവെങ്കില്‍
അതില്‍ അരനിമിഷം നാം നമ്മെ അറിഞ്ഞുവെങ്കില്‍ ...