Total Pageviews

Monday, April 22, 2013

ഒടുവിലത്തെ

ഓർമ്മകൾ മരിക്കാതെ നോക്കണം ...
ഓർത്താലും ഓർക്കാത്ത 
കാലം അടുത്താണെന്ന് ഓർക്കണം ...
പാതകൾ രണ്ടായി പിരിഞ്ഞയിടം 
മനസ്സിൽ മായാതെ കുറിക്കണം 
കുതിപ്പുകൾ കിതയ്ക്കുന്ന നേരം 
പിന്നോട്ട് ചായ്ഞ്ഞോന്നിരിക്കണം 
പിരിഞ്ഞിടം  വരേയ്ക്കും 
ഇടറാതെ കാൽ വയ്ച്ചു വരേണം 
മൃത്യുവിൽ പോലും മായാതെ 
ഞാനവിടെത്തന്നെ ഉണ്ടാകണം 

Thursday, March 28, 2013

മുറിവ് പൂക്കുമ്പോൾ



ഇതുവരെ കുറിച്ചിട്ടതൊക്കെയും 
നിന്നിലേക്ക്‌ എത്താത്ത കത്തുകളായിരുന്നു ......
മുറിവ് വീണ്ടും പൂക്കുന്ന രാവിൽ 

പരിമളം ചോരാതെ വിങ്ങുമീ മുറിയിൽ 
കാലം കൊളുത്തിട്ട ജനാലയ്ക്കപ്പുറം 
നിലാവായ് പുഞ്ചിരി ,മറഞ്ഞ ചന്ദ്രനും 

ഉന്മാദ രാവുകൾ പേക്കിനാവുകൾ 
പരസ്പരം മുറിവേൽപ്പിച്ച നാവുകൾ 
ജീവന്റെ ഞരക്കവും ഓർമക്കൾ മുഴക്കവും 
നിൻ ചിരി ഞാനിന്നീ മുറിവിൽ പുരട്ടട്ടെ 

പൂക്കുന്ന മുറിവും നോവിൻ ഗന്ധവും 
നിന്നിൽ  കൊരുത്തിട്ട സ്വപ്നങ്ങളും 
നിർജ്ജീവ ജന്മങ്ങൾക്കന്ത്യം കുറിച്ച് ഞാനീ 
നിർവാണ  രാവിൽ  മരണമായി മയങ്ങും 

മുറിവുകൾ വീണ്ടും പൂക്കുന്ന രാവിൽ 
ചവർപ്പുകൾ നീന്തി അക്കരയാ മാന്തോപ്പിൽ 
ക്ഷണികമെങ്കിലും ശാന്തിതൻ മടിത്തട്ടിൽ 
ഭ്രാന്തുകൾ നുരയുമീ തലചായ്ച്ചിടട്ടെ ...

Saturday, March 16, 2013

പ്രണയിക്കാൻ ആവില്ലത്രമേൽ സ്നേഹിപ്പതിനാൽ



കറപുരണ്ട ചുണ്ടുകൾക്കിനി ചുംബിക്കാനാവില്ല 
പാപത്തിൻ വിരൽ തുമ്പുകൾക്കിനി പ്രണയിക്കാനറിയില്ല 
നിൻ കാൽവിരൽ തുമ്പിലെ പുതു മോതിരത്തിന് പോലും 
കളങ്കമായി എന്നിലേക്കീ വഴി തെളിയാതിരിക്കട്ടെ 

അലസമായി നീയെറിയും നോട്ടമിന്നും അറിയാം 
പുഞ്ചിരി മറയ്ക്കുമാ നിന്നിലെ നിന്നെയും 
ഉൾക്കയ്യിൽ തുടിക്കുമാ ഭാഗ്യചിത്രങ്ങളും 
കാലം നിന്നിൽന്നിന്നടർത്തിയ  മുടിഴിയകൾ പോലുമറിയാം 

പ്രണയരാവിൽ പിറന്നോരാ ചാപിള്ളയ്ക്ക് 
നെഞ്ചിലെ നെരിപ്പോടിൽ ചിതയൊരുക്കാം 
ഇന്നുമെന്നാത്മാവിൻ നറുതിരിയാമാ പുഞ്ചിരിയെ 
നോക്കുകൊണ്ടോ വാക്കുകൊണ്ടോ അതിലും വെറും പ്രണയം കൊണ്ടോ 
നോവിക്കാനവില്ല അത്രമേൽ സ്നേഹിപ്പതിനാൽ ...