എകാന്തതയൊരു നിലകണ്ണാടി
എന്നിലെ എന്നെ നോക്കാന്‍ ഒരു മുഖകണ്ണാടി
ഇന്നലെ ഈ വഴിയില്‍ ആരവങ്ങള്‍ ഉയര്‍ന്നിരുന്നു
ബന്ധങ്ങളിതിലെ കയറ്റിറക്കങ്ങള്‍ താണ്ടിയിരുന്നു
പ്രണയമിതിലെ വിരല്‍ത്തുമ്പ് കോര്‍ത്തിരുന്നു
സ്നേഹം എന്നിലേക്കീവഴി ഒഴുകിരുന്നു
മോഹങ്ങള്‍ ഉമിത്തീയില്‍ എരിഞ്ഞണഞ്ഞു
സ്വപ്നങ്ങളിലിപ്പോഴും തൂവനുകള്‍ ബാക്കി
ഇന്നലെയൊരു യാത്രയില്‍ ഇന്നൊരു മേശയ്ക്കിരുവശം
സ്വപ്നമീയാത്രയില്‍ ജാലകത്തിരയില്‍ അടരാതെ കോര്‍ക്കും വിരല്‍ത്തുമ്പുകള്‍
ഏകാന്തം ഈ നിലകണ്ണാടി
എന്നിലെ എന്നെ കാണും മുഖകണ്ണാടി