Total Pageviews

Thursday, July 29, 2010

"പള്ളിപരിസരത്ത് ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു"



പാലാ നഗരത്തിലൂടെയുള്ള സായാഹ്ന സവാരിക്കിടെയിലാണ് ഈ ബോര്‍ഡ്‌ കണ്ടത്.പലവട്ടം പലയിടങ്ങളില്‍ കണ്ട അതെ വാക്കുകള്‍.എന്തോ ഇന്ന് അത് കുറച്ച് ചിന്തകള്‍ അവശേഷിപ്പിച്ചു..

ശരിക്കും എന്താണ് ഭിക്ഷാടനം.വര്‍ഷാവര്‍ഷം വാര്‍ഷികപ്പിരിവിനായി ഇടവകകളില്‍ നിന്നും കൊടുത്തു വിടുന്ന കവറുകള്‍ അല്ല അത്,വരുമാനത്തിന് അനുപാതമായി ഉള്ള സംഭാവനകളും അല്ല.അതൊരു യാചാനയാണ്‌.ഒരു മുട്ടായിക്ക് പോലും ഉപകരിക്കാനിടയില്ലാത്ത,അല്ലെങ്കില്‍ മേശവിരിപ്പിനടിയില്‍ സുഖംനിദ്രപ്രാപിക്കനിടയുള്ള ഒരു ചെറുനാണയത്തുട്ടിനു വേണ്ടിയുള്ള ഒരു കൈ നീട്ടലാണ്. ഒരുവന്‍റെ ഹൃദയ വിശാലതയ്ക്ക് മാത്രം അനുപാതമായി ഒരു സഹാജീവിക്ക് നാം നല്‍കുന്ന ഒരു പങ്ക്.ഒരുപക്ഷേ ദൈവത്തിന്‍റെ മാത്രം കണക്കുപുസ്തകത്തില്‍ ഇടം നേടുന്ന ഒരു സംഭാവന.അത് നിരോധിക്കുന്നത് എന്തിനാണ്?.

നാം എന്തിനു ആരാധനാലയങ്ങളില്‍ പോകുന്നു.കനത്ത പോക്കറ്റും ആയി പള്ളിയിലേക്ക് പോകുമ്പോഴും നമ്മെ അലട്ടുന്നത് കുറെ ഇല്ലായ്മകളാണ് ,കുറേ ദാരിദ്ര്യം ആണ്.സ്നേഹത്തിന്‍റെ,അനുകമ്പയുടെ,കരുണയുടെ.അദ്ധ്വാനിക്കാന്‍ കഴിവില്ലാത്ത ഒരു മനുഷ്യന് ഒരു സഹായം ചെയ്യുമ്പോള്‍ ,ആ കണ്ണുകളിലെ തിളക്കം കാണുമ്പോള്‍,കണക്കുകളില്‍ ഒതുങ്ങാതതെന്തോ നമ്മളും നേടുന്നു.അതിന്‍റെ നൂറ് ഇരട്ടി സമ്പാദിക്കുമ്പോള്‍ നേടാത്ത എന്തോ. അത് നിരോധിക്കുന്നതെന്തിനു ?.

ഒരാഴ്ചയ്കുള്ള ഭക്ഷണസാധനങ്ങള്‍ സ്റ്റോര്‍ മുറിയില്‍ സൂക്ഷിചിട്ട് "അന്നന്ന് വേണ്ടിയുള്ള ആഹാരം ഞങ്ങള്‍ക്ക് തരേണമേ " എന്ന് പ്രാര്‍ഥിക്കുന്ന നമ്മള്‍ അന്നന്ന് വേണ്ടിയുള്ള ആഹാരം യാചിക്കുന്നവനെ നിരോധികുന്നതെന്തിന്?

പിന്നെ ഭിക്ഷാടനം ഉയര്‍ത്തുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആണെങ്കില്‍ സ്വര്‍ഗത്തിലേക്കുള്ള പാത വളരെ ഇടുങ്ങിയതാണ്,നമ്മുടെ ശീതീകരിച്ച കപ്പേളകളും ആനവാതിലുകളും ഇടുങ്ങിയതല്ല താനും ...

Tuesday, July 20, 2010

ഓര്‍മ്മക്കായി

നിലാവിന്‍റെ തേരില്‍ ഏറും ഓര്‍മ്മകള്‍ ....
ഓര്‍മതന്‍ ജാലകത്തില്‍ നിന്‍ മുഖം ..
നിന്‍ ഉള്ളില്‍ ഊറുന്നുവോ മൗനം....
നിറ മിഴിയില്‍ അലിയുന്നുവോ പ്രണയം ......

നിന്‍ പ്രണയമാം സ്നേഹത്തിന്‍ തടവറയില്‍
ഈ ജന്മം ജീവിക്കാന്‍ കൊതിച്ചിരുന്നു
ഇന്നു നിന്‍ ഓര്‍മ്മയാം ചാട്ടകളാല്‍
ഞാന്‍ എന്നെ മര്‍ദ്ദിച്ചു പ്രണയിക്കുന്നു ......

നിന്‍ നുണകുഴിയില്‍ അലിഞ്ഞുചേരാന്‍
ഒരു മഞ്ഞുകണം പോല്‍ ഞാനലിഞ്ഞു
കണ്ണീര്‍ ചായങ്ങള്‍ നിന്‍ ചിത്രം
എന്‍ കവിളില്‍ ഇന്നും രചിചിടുന്നു ....

മൌനരാവിലെന്നെ പുല്കിയൊരാര്ദ്രരാഗമെ..
എകാന്തരാവില്‍ കൂട്ടിരുന്നൊരു ശ്വാസതാളമേ...
വിരഹസന്ധ്യതന്‍ കുങ്കുമമായി നീ പൊഴിയുമ്പോള്‍
രാത്രിമഴതന്‍ രൌദ്രഭാവങ്ങള്‍ തേങ്ങല്‍ മറയ്ക്കുന്നു ...

ദുഖങ്ങള്‍ പെയതോഴിഞ്ഞോരീറന്‍ രാവില്‍ ..
അശ്രുപുഷ്പങ്ങള്‍ വിരിച്ചോരെന്‍ മെത്തയില്‍
പ്രേമസുഗന്ധി നിന്‍ കരങ്ങള്‍
കിനാവിന്‍ കോണ്‍കളില്‍ പുണര്‍ന്നീടുമോ .....

Monday, July 12, 2010

അല്പ്പത്തം

അവളുടെ പ്രണയം എന്നില്‍ ഒരു കത്തി കരുതിവച്ചു
എന്‍റെ മാലാഖയെ ഒരുനേരമെങ്കിലും കവര്‍ന്ന അവനിലേക്ക് അത് മുനചേര്‍ത്ത് വച്ചു
അരക്ഷിതാവസ്ഥയില്‍ അവളെ ചേര്‍ത്ത് പിടിക്കുമ്പോഴും പുറകിലൊരു നിഴല്‍ തേടി ..
എനിക്കെന്നെ മാറ്റാതെ വയ്യ
കായ്കില്ലെന്നു ഉറപ്പുള്ള ചില്ലകള്‍ കൊത്താതെ വയ്യ ..
വിശുദ്ധിയുടെ സാക്ഷ്യപത്രങ്ങള്‍ക്കായ് നീളുന്ന പൌരുഷ്യത്തിന്റെ ധാര്‍ഷ്ട്യകരങ്ങള്‍ കൊത്തി
ഇന്നലെകളുടെ ഇരുളിലേക്ക് നീളുന്ന കണ്മുനകളില്‍ കുത്തി
എന്നിട്ടും വയ്യ ...
സ്നേഹിക്കനാവുന്നില്ല .....
ഈ കത്തിമുനയില്‍ ഒരു പനിനീര്‍ വിരിയും വരെ
അല്ലെങ്കില്‍ ഒരു തുള്ളി നിണമായി അവന്‍ ഇതില്‍ നിറം ചാര്‍ത്തും വരെ ..
അതുവരെ പ്രണയിക്കാം
എന്നിലെ എല്ലാ അല്പ്പത്തങ്ങളോടും കൂടെ പ്രണയിക്കാം ..
ഒരു പക്ഷേ മരണം വരേയ്ക്കും....

Tuesday, July 6, 2010

ഇന്നലെകളിലേക്ക് ഒരു നടത്തം ..

നടന്നു ഞാനെന്‍ ജീവിതത്തിന്‍ തോട്ടത്തിലൂടെ...
കൊഴിഞ്ഞും വിടര്‍ന്നും മോഹത്തിന്‍ പൂവുകള്‍
ഒറ്റ ഹൃദയങ്ങള്‍ കായ്ക്കുന്ന പുതു പ്രണയങ്ങള്‍...
.അതിനിടയില്‍
കണ്ടു ഞാനൊരു ഉണങ്ങിയ വൃക്ഷത്തെ
എന്‍ ആദ്യാനുരാഗ കല്പവൃക്ഷത്തെ.
അതില്‍ പണ്ട് കായ്ച്ച രണ്ടു ഹൃദയങ്ങള്‍
ഉണങ്ങിയതോന്നും പഴുത്തതോന്നും ..
തിരിച്ചറിയാനാവാതെ നോക്കി ഞാനെന്‍
ഹൃദയത്തെയും ഹൃദയത്തിന്‍ ഹൃദയത്തെയും
എങ്ങുനിന്നോ പാറിവന്നു എന്‍ ഓര്‍മ്മതന്‍ കിളികള്‍
കൊത്തിപറിചുവാ പഴുത്ത ഹൃദയത്തെ
ഞെട്ടി ഉണര്‍ന്നൂ ഞാന്‍ ഹൃദയത്തില്‍ കുത്തുന്ന നോവുമായ് ..