മത്തായി ചേട്ടന് സ്ത്രീധനമായി കിട്ടിയതായിരുന്നു highway side-ൽ ഉള്ള ആ കണ്ണായ ഒരേക്കർ സ്ഥലം . പെണ്മക്കളെ ഒക്കെ കെട്ടിച്ചയച്ചു വിട്ട് വെറുതേ ഇരിക്കുമ്പോൾ എന്തോ ഒരു ഇരിക്കപ്പൊറുതി ഇല്ലായ്മ. അപ്പോഴാണ് ദുബായിൽ നിന്ന് വന്ന പഴേ ഒരു ഗടി ഒരു ഞെരിപ്പൻ ഉടായിപ്പുമായി വരുന്നത്."മ്മടെ Plotന്റെ ഒത്ത നടുക്കായി highway frontage-ൽ ഒരു മൂന്നു ഷട്ടർ കടമുറി ". സമാധാനം അസഹനീയമായി തോന്നി തുടങ്ങിയിരുന്ന മത്തായി ചേട്ടന് സംഗതി ബോധിച്ചു ."highway സൈഡ് അല്ലേ ..വല്ല്യ വല്ല്യ സ്വർണ്ണ കടക്കാരും റ്റെക്സ്റ്റിലെസ് കാരും ഒക്കെ വരുമ്പോൾ നമ്മുക്കൊരു മൂന്നു നില ആക്കി അങ്ങ് പണിയാം .ഒരു 30 കൊല്ലം കഴിഞ്ഞാൽ ഞാൻ സ്ഥലോം കടേം ഒക്കെ കൂടെ അങ്ങോട്ടങ്ങു എല്പ്പിക്കും ..പിന്നെ മത്തായി ചേട്ടൻ ആരാ ...മുതലാളി ... ".ദുബൈ ക്കാരന്റെ ഡയലോഗ് നന്നായി ബോധിച്ച മത്തായി ചേട്ടൻ കൈകൊടുത്തു .കെട്ടിടം പണിതു .സ്വർണ്ണക്കട പോയിട്ട് ഒരു പലചരക്ക് കട പോലും വന്നില്ല .ആകെ ഒരു മുറുക്കാൻ കടയുണ്ട് .ദുബൈ ക്കാരന് ഇടയ്ക്ക് വന്നു നിരോധന വെള്ളം കുടിക്കാൻ ബാക്കി ഉള്ള മുറികൾ .3 നില കെട്ടിടം എന്നൊക്കെ പറഞ്ഞിട്ട് ബാക്കി ഒന്നും കാണുന്നുമില്ല .
കുറച്ചുനാൾ കഴിഞ്ഞപ്പോ വീണ്ടും പറമ്പിലാകെ ഒരു സമാധാനം ..വീണ്ടും ഒരു ഇരിക്കപ്പൊറുതി ഇല്ലായ്മ.ഒരു ദിവസം രാവിലെ തലേന്നത്തെ hangover മാറാതെ പറമ്പിലെ തെക്കേ മൂലയിൽ പോയി പെടുക്കാൻ നിന്നപ്പോ ..ഹായ് രണ്ടു വശത്തുമുള്ള റോഡ് കളിൽ നിന്നും ആളുകൾ നോക്കുന്നു. മത്തായി ചേട്ടൻ യുറേക്കാ വിളിച്ചു തുള്ളി ചാടി.ഇവിടെ ,ഈ കോണിൽ ഒരു കെട്ടിടം പണിതാൽ എറിക്കും .രണ്ടു റോഡുകൾ ചേരുന്ന ഈ മൂലയിൽ ഒരു അടിപൊളി കെട്ടിടം ..ദുബൈ ക്കാരന് കൊടുത്തപോലെ മണ്ടത്തരം പറ്റരുത് മത്തായിച്ചൻ ഉറപ്പിച്ചു.
ഗുജറാത്തിന്നു പഴേ ഒരു വള്ളി സംഭവം മണത്തറിഞ്ഞു എത്തി.പണ്ട് ഡൽഹിയിൽ തോമാച്ചന്റെ വീട്ടിൽ വച്ച് ഒരു ഷിവാസ് റീഗൽ അടിച്ച കടം ബാക്കി കിടക്കുന്നത് കൊണ്ട് മത്തായി ചേട്ടന് മറിച്ചൊന്നും പറയാനും പറ്റില്ല.ഈ വട്ടം കെട്ടിടം താൻ തന്നെ പണിയും ഗുജറാത്തി വേണെങ്കിൽ paint അടിച്ചോട്ടെ .15അaam വർഷം മുതൽ വീട്ടിലേക് ഓരോ കടലമുട്ടായി വീതം ഫ്രീ ആയി .ഈ വട്ടം എല്ലാം താൻ വിചാരിച്ചപോലെ നടക്കുന്നു എന്നതിൽ മത്തായി ചേട്ടൻ happy ."ഒരു കാര്യം മാത്രം ഓർപ്പിച്ചു അളിയൻ കമ്മ്യൂണിസ്റ്റ് ആണ് സൂക്ഷിക്കണം". സംഭവം ഉറപ്പിച്ചു...പൂട്ടാത്ത ബാറിൽ നിന്നും മത്തായിച്ചനു കുംഭ നിറയെ മോന്താനുള്ളതും വാങ്ങി കൊടുത്തു ഗുജറാത്തി .വീട്ടിൽ വന്നു വയറും തിരുമ്മി കിടന്നപ്പോ മത്തായിച്ചനു ഒരു സംശയം ,പണ്ട് ദുബായി ക്കാരന് കെട്ടിടം പണിയാൻ കൊടുത്തപോലെ ആകുമോ ഇതും ...
"എന്ത് കോപ്പെങ്കിലും ആകട്ടെ ഞാൻ കഷ്ടപെട്ടുണ്ടാക്കിയ സ്ഥലം ഒന്നുമല്ലലോ .. അച്ചി വീട്ടിന്നു കിട്ടിയതല്ലേ "
ചാണ്ടിച്ചായൻ വയറും തിരുമ്മി തിരിഞ്ഞു കിടന്നു ...
അയ്യോ
ചാണ്ടിച്ചായൻ അലല്ലോ...
മത്തായി ചേട്ടൻ അല്ലെ ...
ആ ...പോ ... രണ്ടും കണക്കാ ...
#വല്ലാർപാടം #വിഴിഞ്ഞം #വികസനം