Total Pageviews

Wednesday, October 26, 2011

അരങ്ങൊഴിയുന്നു ഞാന്‍ നിനക്കായ് വീണ്ടും


നാളെകള്‍ എന്നിലെ വെണ്മ ചോദിക്കാതിരിക്കട്ടെ
നിന്നിലെ നിഴലുകള്‍ ഞാന്‍ എന്‍റെതാക്കിയല്ലോ
ഇന്നലെകളെ നേര്‍പ്പിച്ചൊരു വെള്ളച്ചായം മാത്രം ഞാന്‍
ഇന്നിന്‍റെ വര്‍ണ്ണങ്ങള്‍ വീണ്ടും തേടുവിന്‍ നീ
നിന്‍റെ ഇന്നലെകളെ നേര്‍പ്പിച്ചൊരു വെള്ളച്ചായം മാത്രം ഞാന്‍
നാളെയുടെ കടുംച്ചായങ്ങള്‍ വീണ്ടും വീണ്ടും തേടുവിന്‍ നീ

സ്വന്തമായിരുന്നില്ലോന്നുമെങ്കിലും സ്വപ്നമായിരുന്നിരിക്കില്ല
സ്വപ്നത്തില്‍ രാകിയോരുമുന മുറിവേല്‍പ്പില്ലിങ്ങനെ

ലഹരിതന്‍ പക്ഷികള്‍ കൊത്തിപറന്നൊരാ ഹൃദയത്തിന്‍ പാതി പകരം തരും നീ എന്ന വാക്ക് .
നിന്‍റെ ഓര്‍മ്മകള്‍ കൂട്ടിയിട്ട് തീയിടുമ്പോള്‍ എന്‍റെ ഹൃദയത്തിന്‍ മറുപാതിയെങ്കിലും കണ്ടാല്‍ തിരിച്ച തരൂ

കോമാളിയുടെ ചിരികോണിലും വീണ്‌പോയോരാ
ചിരിച്ച പ്രണയത്തിന്‍ ആത്മഹത്യാ നിഴലുകള്‍
നിന്‍റെ ചിരിമിഴികോണിലെ മുത്തുകള്‍ക്കായ്
വാരി അണിഞ്ഞോരാ മൂടുപടങ്ങള്‍ ...

ഇന്നലെകളെ ദഹിപ്പിച്ചോരു പട്ടടയാം എനിക്കായില്ല
നീ തേടിയൊരു വെളിച്ചത്തെ നീട്ടുവാന്‍ ..
നടക്കുക നീയാ നിലാവെളിച്ചത്തിലേക്ക്
പക്ഷേ..

ഞാനായിരുന്നു നിന്നിലെ നിന്നെ അറിഞ്ഞവന്‍ ...

No comments:

Post a Comment