
പാലാ നഗരത്തിലൂടെയുള്ള സായാഹ്ന സവാരിക്കിടെയിലാണ് ഈ ബോര്‍ഡ് കണ്ടത്.പലവട്ടം പലയിടങ്ങളില്‍ കണ്ട അതെ വാക്കുകള്‍.എന്തോ ഇന്ന് അത് കുറച്ച് ചിന്തകള്‍ അവശേഷിപ്പിച്ചു..
ശരിക്കും എന്താണ് ഭിക്ഷാടനം.വര്‍ഷാവര്‍ഷം വാര്ഷികപ്പിരിവിനായി ഇടവകകളില്‍ നിന്നും കൊടുത്തു വിടുന്ന കവറുകള്‍ അല്ല അത്,വരുമാനത്തിന് അനുപാതമായി ഉള്ള സംഭാവനകളും അല്ല.അതൊരു യാചാനയാണ്.ഒരു മുട്ടായിക്ക് പോലും ഉപകരിക്കാനിടയില്ലാത്ത,അല്ലെങ്കില്‍ മേശവിരിപ്പിനടിയില്‍ സുഖംനിദ്രപ്രാപിക്കനിടയുള്ള ഒരു ചെറുനാണയത്തുട്ടിനു വേണ്ടിയുള്ള ഒരു കൈ നീട്ടലാണ്. ഒരുവന്റെ ഹൃദയ വിശാലതയ്ക്ക് മാത്രം അനുപാതമായി ഒരു സഹാജീവിക്ക് നാം നല്കുന്ന ഒരു പങ്ക്.ഒരുപക്ഷേ ദൈവത്തിന്റെ മാത്രം കണക്കുപുസ്തകത്തില്‍ ഇടം നേടുന്ന ഒരു സംഭാവന.അത് നിരോധിക്കുന്നത് എന്തിനാണ്?.
നാം എന്തിനു ആരാധനാലയങ്ങളില്‍ പോകുന്നു.കനത്ത പോക്കറ്റും ആയി പള്ളിയിലേക്ക് പോകുമ്പോഴും നമ്മെ അലട്ടുന്നത് കുറെ ഇല്ലായ്മകളാണ് ,കുറേ ദാരിദ്ര്യം ആണ്.സ്നേഹത്തിന്റെ,അനുകമ്പയുടെ,കരുണയുടെ.അദ്ധ്വാനിക്കാന്‍ കഴിവില്ലാത്ത ഒരു മനുഷ്യന് ഒരു സഹായം ചെയ്യുമ്പോള്‍ ,ആ കണ്ണുകളിലെ തിളക്കം കാണുമ്പോള്‍,കണക്കുകളില്‍ ഒതുങ്ങാതതെന്തോ നമ്മളും നേടുന്നു.അതിന്റെ നൂറ് ഇരട്ടി സമ്പാദിക്കുമ്പോള്‍ നേടാത്ത എന്തോ. അത് നിരോധിക്കുന്നതെന്തിനു ?.
ഒരാഴ്ചയ്കുള്ള ഭക്ഷണസാധനങ്ങള്‍ സ്റ്റോര്‍ മുറിയില്‍ സൂക്ഷിചിട്ട് "അന്നന്ന് വേണ്ടിയുള്ള ആഹാരം ഞങ്ങള്‍ക്ക് തരേണമേ " എന്ന് പ്രാര്‍ഥിക്കുന്ന നമ്മള് അന്നന്ന് വേണ്ടിയുള്ള ആഹാരം യാചിക്കുന്നവനെ നിരോധികുന്നതെന്തിന്?
പിന്നെ ഭിക്ഷാടനം ഉയര്‍ത്തുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആണെങ്കില്‍ സ്വര്‍ഗത്തിലേക്കുള്ള പാത വളരെ ഇടുങ്ങിയതാണ്,നമ്മുടെ ശീതീകരിച്ച കപ്പേളകളും ആനവാതിലുകളും ഇടുങ്ങിയതല്ല താനും ...
Eda,ninte samshayam oru valiya Sathyamaanu!! Nammukku orikkalum pidikittaatha sathyam!
ReplyDeleteEnikum ingane kure samshayangal undu........
Sahanathinte vazhi thiranju edutha Achanmaarku enthinu Aadambara vandikkal??
Palli perunnaaliunu paadaan Roopathayude Ganamela Troopinu maathram anuvaadam!!
Ingane parayaan thudangiyal alukaal nammale samshayathoodu nookum.
Arkku saadikkum ee thettukal ivare kaanichu kodukkaan??
Araanu shari?? Aarannu thettu??
Your Fourth paragraph is a splendid Truth!! Hats off to you bro!! Waiting for more from you!!
This comment has been removed by the author.
ReplyDeleteRemarkable Wordings , my dear Kuttappos...Excellent Philoshopy, great thoughts...areee waha...waha...Expect more from you in future.....salam namasthe..
ReplyDeleteThis comment has been removed by the author.
ReplyDeleteOhh.... Ive seen someone begging inside the church while the mass is going on. Why dont they ban that also ? Or do they mean that the church reserves all rights to beg in the church premises and other beggers are not allowed. ?
ReplyDeleteജോയലിന്റെ ആശയത്തോട് മുഴുവനായി യോജിക്കാന്‍ ആവുന്നില്ല...ഭിക്ഷാടനം ഒരു നല്ല കാര്യമായിട്ട് എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്..ഭിക്ഷാടനത്തെ മുതലെടുക്കുന്ന ചില താത്പര കകഷികളെയും ഈ അവസരത്തില്‍ പറയാതെ ഇരിക്കാന്‍ വയ്യ..പിന്നെ ഈ ആശയത്തില്‍ മതപരമായി അറിയാതെ കൂട്ടി കുഴച്ചുവോ എന്നും സംശയം ഉണ്ട്..ജോയല്‍ എടുത്ത ആശയം, വളരെ അഭിന്ദനീയമാണ്...പല രീതിയിലും ഇതിനെ കാണാന്‍ പറ്റും...പള്ളി പരിസരം ആവുമ്പോള്‍, ധാരാളം ആളുകള്‍ വരുന്നത് കൊണ്ട് ഒട്ടും മേല്‍ അനങ്ങാതെ പൈസ സമ്പാദിക്കാം എന്ന് കരുതന്ന ആളുകള്‍ കുറവല്ല ഇക്കാലത്ത്..ദൈവത്തിനു മുന്നില്‍ നല്ലൊരു കാര്യമാണെന്ന് കരുതി അവര്‍ക്ക് ഭിക്ഷ കൊടുക്കുന്നവരും കുറവല്ല...പള്ളിയിലും മറ്റും അര്‍പ്പിക്കുന്ന കാഴ്ചകള്‍....ഇതുമായി സാമ്യപ്പെടുതിയപ്പോള്..അറിയാതെ...എന്തോ....????പള്ളിക്കാര് അങ്ങനെ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കില്‍ അതിനാസ്പദമായ കാരണവും അവര്‍ക്കുണ്ടാവും...
ReplyDeleteഎന്റെ അഭിപ്രായത്തില്‍...ഭിക്ഷാടനം നിര്‍ത്തലാക്കേണ്ടതാണ്...കാരണം ഒരുവന്ടെ വ്യ്കതിത്വതിനെയാണ് നാം തടസ്സം നില്ല്ക്കുന്നത്. അവന്റെ വളര്‍ച്ചയാണ് അവിടെ മുരടിച്ചു പോവുന്നത്..അവന് അവള് അധ്വാനിച്ചു ജീവിക്കട്ടെ....അല്ലാതെ ഇതൊരു ഉപജീവനമാര്‍ഗമായി കാണുന്നതില്‍ സഹതാപം ഉണ്ട്...!..ഭിക്ഷാടകരെ ,അവരുടെ പ്രശ്നങ്ങളെ അറിഞ്ഞു പരിഹരിക്കാന്‍ നമ്മുടെ നാട്ടില്‍ പല സമൂഹങ്ങളും രൂപം കൊണ്ടിട്ടുണ്ട്...അവര്‍ അവിടെ ചെല്ലട്ടെ...പിന്നെ, ഒരുവന്റെ വിവേകതിനനുസരിച്ചു പ്രവര്‍ത്തിക്കുക...!
എന്ന്
സ്നേഹത്തോടെ
ആഷ്..
This comment has been removed by the author.
ReplyDelete